
രാജപുരം:കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും അടിയന്തിര ധനസഹായം നല്‍കണമെന്ന് കര്‍ഷക സംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി ടി കോരന്‍ ഉദ്ഘാടനം ചെയ്തു. കെ എ പ്രഭാകരന്‍ അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി എ കെ രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി ബാനം കൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ ജോ സെക്രട്ടറി ജോഷി ജോര്‍ജ്, കെ ജനാര്‍ദ്ദനന്‍, ജോസ് കൈതമറ്റം, കെ എം ഹനീഫ , കെ ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. കെ ഗോപി രക്തസാക്ഷി പ്രമേയവും, കെ വിജയകൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ എ പ്രഭാകരന്‍ (പ്രസിഡന്റ്) കെ കാര്‍ത്യായനി (വൈ പ്രസിഡന്റ്) എ കെ രാജേന്ദ്രന്‍ (സെക്രട്ടറി), കെ വിജയകൃഷ്ണന്‍ ( ജോ സെക്രട്ടറി) ജോസ് കൈതമറ്റം (ട്രഷറര്‍).