സമാനതകളില്ലാത്ത കര്‍ഷക ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യ പ്പെട്ടുകൊണ്ട് നടക്കുന്ന ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രചരണ

രാജപുരം: സമാനതകളില്ലാത്ത കര്‍ഷക ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യ പ്പെട്ടുകൊണ്ട് നടക്കുന്ന ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം പനത്തടി, രാജപുരം ഫൊറോകള്‍ സംയുക്തമായി നടത്തിയ പ്രചരണ വാഹന ജാഥയുടെ ഉത്ഘാടനം ഇന്നു (30.10.2019) രാവിലെ പനത്തടിയില്‍ കര്‍ഷക സമിതി സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ ഷാജി ചാരാത്തിന് പതാക കൈമാറി സമര സമിതി വൈസ് ചെയര്‍മാന്‍ ശ്രീ. ആര്‍. സൂര്യനാരായണ ഭട്ട് നിര്‍വ്വഹിച്ചു.
രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ്ജ് പുതുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ശ്രീ.സി. കൃഷ്ണന്‍ നായര്‍, ശ്രീ. എം ബി മൊയ്തു ഹാജി എന്നിവര്‍ പ്രസംഗിച്ചു.
പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം സ്വാഗതവും ട്രസ്റ്റി ശ്രീ.വിനോദ് മടുക്കയ്ക്കല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോളിച്ചാല്‍, മാലക്കല്ല്, കള്ളാര്‍, രാജപുരം, ചുള്ളിക്കര, ഒടയംചാല്‍, അയറോട്ട്, കൊട്ടോടി, നീലടുക്കം, കരിവേടകം, പടുപ്പ്, ബന്തടുക്ക, മലാംകുണ്ട്, ബളാംതോട്, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം പാണത്തൂരില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷക രക്ഷാസമിതി നേതാക്കളായ ശ്രീ.ജോണി തോലമ്പുഴ, ശ്രീ.സജി പ്ലാച്ചേരി, ശ്രീ.അജി ജോസഫ്, ശ്രീ.ജോര്‍ജ്ജ് ഐസക്, ഫാ.ജോര്‍ജ്ജ് എളൂക്കുന്നേല്‍, ഫാ.ബൈജു എടാട്ട്, ഫാ.ജോര്‍ജ്ജ് വള്ളിമല, ശ്രീ.ഷാജിചാരാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാണത്തൂരില്‍ നടന്ന സമാപന സമ്മേളനം ഒമ്പതാം നാട് ക്ഷേത്ര ഏകോപന സമിതി പ്രസിഡണ്ട് ശ്രീ.എ.കെ ദിവാകരന്‍ ഉത്ഘാടനം ചെയ്തു. പാണത്തൂര്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ.എം ബി മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇന്‍ഫാം കാസര്‍ഗോഡ് ജില്ലാ മുന്‍ പ്രസിഡണ്ട് ശ്രീ.തോമസ്.ടി.തയ്യില്‍ മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ.അജി ജോസഫ് പൂന്തോട്ടത്തില്‍, ശ്രീ.മോഹനന്‍ കെ.എം, ശ്രീ.ജോണി തോലമ്പുഴ, ശ്രീ.ബി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പാണത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോര്‍ജ്ജ് വള്ളിമല സ്വാഗതവും, ജാഥാ ക്യാപ്റ്റന്‍ ശ്രീ.ഷാജി ചാരാത്ത് നന്ദിയും പറഞ്ഞു.

Leave a Reply