രാജപുരം: പാമ്പ് കടിയേറ്റ് മരിച്ച ഷഹലയുടെ ഓര്‍മ്മ മുന്നില്‍ മെഴുകുതിരി ദീപം തെളിച്ച് ബാലവേദി കുട്ടികള്‍. ബത്തേരി സര്‍വജന ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ ഓര്‍മ്മയ്ക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രാന്ഥാലയത്തിലെ ബാലവേദി കുട്ടികളും വായനശാല പ്രവര്‍ത്തകരും മെഴുകുതി കത്തിച്ച് അനുസ്മരണം നടത്തി. വായനശാലയില്‍വെച്ച് നടന്ന അനുസ്മരണവും ബാലവേദികുട്ടികളുടെ അനുമോദന യോഗവും വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. വായന ശാല പ്രസിഡന്റ് വി എ പുരുഷോത്തമ്മന്‍ അധ്യക്ഷനായി. ബാലോത്സവ വിജയികള്‍ക്ക് താലൂക്ക് എക്സിക്യൂട്ടിവ് അംഗം ബി കെ സുരേഷ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വനിതവേദി സെക്രട്ടറി ഇ രാജി, യുവക്ലാബ് സെക്രട്ടറി ഇ കെ സതീഷ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, േൈല്രബറിയേന്‍ രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.