രാജപുരം: രാജപുരം, പനത്തടി ഫോറോനളുടെ നേതൃത്വത്തില്‍ നടക്കുന്ന പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായി തുടങ്ങി. ജപമാലയോടെ ആരംഭിച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ദിവ്യബലിക്ക് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍.ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാജപുരം പനത്തടി ഫോറോനകളിലെ വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് രണ്ടു ഫോറോനുകളിലെയും 1450 കുടുംബങ്ങളുടെ സഹകരണങ്ങളൊടെ തയ്യാറാക്കിയ സുവര്‍ണ ബൈബിള്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് പട്ടാംകുളം എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രതിഷ്ട നടത്തി. കള്ളാര്‍ തിരുഹൃദയ ധ്യാനകേന്ത്രം ഡയറക്ടര്‍ ഫാ.ജോര്‍ജ് കുടുംന്തയില്‍ ആരാധനയ്ക്ക് നേത്യത്വം നല്‍കി. പതിനായിരത്തോളം വിശ്വാസികള്‍ ആദ്യദിനം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു