രാജപുരം: കാസര്‍ഗോഡ് ജില്ലാ സഹോദയ അത്ലറ്റിക് മീറ്റ് 2019 ന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കൊടിയേറി. വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി എന്‍ ഒ വിദ്യാര്‍ത്ഥികളുടെ സല്യൂട്ട് സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് ഇത്തരം അത്ലറ്റിക് മീറ്റുകള്‍ വളരെയധികം ഉപകാരപ്രദമാണ് എന്ന് അദ്ദേഹം ചടങ്ങില്‍ അഭിപ്രായപ്പെട്ടു.