കുമാരനാശന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം റെക്ടര്‍ ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി ഡോ എമ്മാനുവേല്‍ ആട്ടേല്‍ കുന്നോത്ത് ഉദ്ഘാടനം ചെയ്യുതു.


രാജപുരം:കുമാരനാശന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ച ക്ലാസ് സംഘടിപ്പിച്ചു. രാജപുരം സെന്റ് പയസ്സ് ടെന്‍്ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും, വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും, പനത്തടി, കള്ളാര്‍ വായനശാല നേതൃത്വ സമിതിയുടെയും നേതൃത്വത്തില്‍ സെന്റ് പയസ്സ് ടെന്‍ത് കോളേജിയില്‍ വെച്ചാണ് ചിന്താവിഷ്ടയായ സീത എന്ന കവിതയെ കുറിച്ച് ചര്‍ച്ച ക്ലാസുകള്‍ സംഘടിപ്പിച്ചത്. റെക്ടര്‍ ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി ഡോ എമ്മാനുവേല്‍ ആട്ടേല്‍ കുന്നോത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോ മേരിക്കുട്ടി അലക്സ് അധ്യക്ഷയായി. പുരോഗമന കലാസാഹിത്ത്യ സംഘം ജില്ലാ ജോ സെക്രട്ടറി ജി അംബൂജാക്ഷന്‍ വിഷയാവതരണം നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ ആര്‍ സോമന്‍ മോഡറേറ്ററായിരുന്നു. വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല കോളേജ് ലൈബ്രറിക്ക് നല്‍കുന്ന പുസ്തകത്തിന്റെ വിതരണം ലൈബ്രേറിയന്‍ രമ്യ സന്തോഷ് നിര്‍വഹിച്ചു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ ആര്‍ സതീഷ്‌കുമാര്‍,
മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊട്ടോടി, ജൂബിലി ജോയിന്റ് കണ്‍വീനര്‍ ഷിനോ പി ജോസ് , യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ അജിത്ത് എന്നിവര്‍ സംസാരിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റ് ശില്പ കോടോം, പി യതു കൃഷ്ണന്‍, അനസല്‍ രാജ് ജെയിംസ്, അമല്‍ അബ്രാഹം, സാനു മരിയ ജെയിംസ് എന്നിവര്‍ ചര്‍ച്ച ക്ലാസില്‍ പങ്കെടുത്തു. കോളേജ് ബോധി ക്ലബ് കോ ഓഡിനേറ്റര്‍ അതുല്യ കുര്യാക്കോസ് സ്വാഗതവും, കുമാരി ആന്‍ മേരി നന്ദിയും പറഞ്ഞു

Leave a Reply