രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേത്യത്വത്തില്‍ നടക്കുന്ന പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും. നാലു ദിവസമായി രാജപുരം സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന കണ്‍വെന്‍ഷന്‍ ശ്രവിക്കുവാനായി പതിനായിരക്കണക്കിന് വിശ്വാസികള്‍ എത്തി ചേരുന്നു. ഇന്ന് നടന്ന ദിവ്യബലിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യൂ മൂലക്കാട്ട് മുഖം കാര്‍മ്മത്യം വഹിച്ചു.മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളി വികാരി ബൈജു എടാട്ട് ,തോമസ്‌ഡോണ്‍ ബോസ്‌കോ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. സമാപനദിവസമായ നാളെ തലശ്ശേരി അതിരുപത സഹായമെത്രാന്‍ മാര്‍.ജോസഫ് പാപ്ലാനി ദിവ്യബലിക്ക് മുഖ്യ കാര്‍മകത്വം വഹിക്കും പാണത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരി ജോര്‍ജ് വള്ളിമല, കാഞ്ഞങ്ങാട് തിരുഹ്യ ദയ പള്ളി വികാരി ഫാ.ജോസ് തര്‍പ്പു തൊട്ടിയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും കള്ളാര്‍ തിരുഹ്യതയധ്യാനകേന്ദ്രം അസി. ഡയറക്ടര്‍ ഫാ. ജോസ് കറുകപറപ്പറമ്പില്‍ ആരാധനയില്‍ നേത്രത്വം നല്‍ക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നത് ബ്ര.മരിയോ ജോസഫ് ടീം മാണ്.