രാജപുരം: പെരുമ്പള്ളി ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവം 24 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ 9ന് കുടുംബൂര്‍ ബിലാല്‍ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിക്കുന്ന കലവറ ഘോഷയാത്രയോടെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മഹോത്സവത്തിന് തുടക്കമാകും. തുടര്‍ന്ന് 11ന് ആചാരങ്ങളും, അനുഷ്ഠാനങ്ങളും എന്ന വിഷയത്തില്‍ ബാലന്‍ പരപ്പ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. വൈകിട്ട് മൂന്ന് സംസ്‌കാരിക സമ്മേളനവും, ആദരിക്കല്‍ ചടങ്ങും നടക്കും. ശിവഗിരി മണ്ഡപം സ്വാമി ്രേപമനാഥന്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത്, ഫാ. ജോര്‍ജ്ജ്പുതുപറമ്പില്‍, അഷറഫ് കാത്തിഫ് എന്നിവര്‍ മുഖ്യാതിഥികളാകും. ചടങ്ങില്‍ 10 ഓളം വരുന്ന ഗുരുസ്വാമിമാരെ ആദരിക്കും. 6ന് ദീപാരാധന, 7ന് ഭജന തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. 25ന് പുലര്‍ച്ചെ 3ന് ദീപാരാധന, 4ന് പള്ളിയുണര്‍ത്തല്‍, 5.30ന് ഹരിനാമകീര്‍ത്തനം, 6ന് കുടിവെയ്പ്, ഉഷപൂജ, 7ന് ഗണപതിഹോമം തുടര്‍ന്ന് ജ്ഞാനപ്പാന, 8.30ന് ആചാര്യ വരവേല്‍പ്പ്, 9ന് പ്രതിഷ്ഠാദിന പൂജ, 10.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 12.30ന് മദ്ധ്യാഹ്നപൂജ, ദീപാരാധന, വൈകിട്ട് 4ന് തായമ്പക, 5ന് ദീപാരാധന, 6ന് കുടംബൂര്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തു നിന്നും കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ആംഭിക്കുന്ന പാലകൊമ്പ് എഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 7.30ന് ഭജന, 10ന് പാലകൊമ്പ് എഴുന്നള്ളത്ത് സമര്‍പ്പണം, 10.30ന് ദീപാരാധന ഉടുക്കുപാട്ട്, 11ന് രതീഷ് കണ്ടടുക്കവും സംഘവും അവതരിപ്പിക്കുന്ന ദേവഗീത ഓര്‍ക്കസ്ട്ര. 26ന് പുലര്‍ച്ചെ 12.30ന് പാല്‍ക്കുടം എഴുന്നള്ളത്ത്, 1 മണി പൊലിപ്പാട്ട്, 2 മണിക്ക് ആഴിയാട്ടം, 4ന് തിരി ഉഴിച്ചില്‍, 5ന് അയ്യപ്പനും വാവരും വെട്ടും തടവും എന്നിവ നടക്കും വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ടി കെ നാരായണ്‍, കണ്‍വീനര്‍ എം വേണുഗോപാലന്‍, ഇ കുഞ്ഞമ്പു, സി വി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.