
രാജപുരം: കോളിച്ചാലിനടുത് എരിഞ്ഞിലംകോട് താമസിക്കുന്ന നിര്‍ധനനും ഹൃദ്രോഗിയുമായ ബാബുരാജിനും കുടുംബത്തിനും രാജപുരം ജനമൈത്രി പോലീസ് രണ്ടാഴ്ചത്തേക്കുള്ള മരുന്നും പലവ്യഞ്ജന സാധങ്ങളും എത്തിച്ചു കൊടുത്തു. എസ് ഐ ഷറഫുദ്ദീന്‍, എസ് സി പി ഒ മാരായ ചന്ദ്രന്‍, വിനോദ്, സി പി ഒ മാരായ അനീഷ്, ടോണി ജോര്‍ജ് എന്നിവരാണ് സാധനങ്ങള്‍ കൈമാറിയത്.. പനത്തടിയിലെ പൊതു പ്രവര്‍ത്തകനായ അനില്‍കുമാര്‍ നല്‍കിയ വിവരമനുസരിച്ചു സി.ഐ ബാബു പെരിങ്ങേത്തിന്റെ നിര്‍ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ ചന്ദ്രനും അനീഷും ചേര്‍ന്നാണ് ബാബുരാജിന്റെ ദുരവസ്ഥ മനസ്സിലാക്കി സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചത്.. തുടര്‍ന്ന് സി.ഐ ബാബുപെരിങ്ങേത്, എസ്.ഐ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു അടിയന്തിര സഹായം തയ്യാറാക്കി എത്തിക്കുകയായിരുന്നു.