ജെസിഐ ചുള്ളിക്കരയും സൗഹൃദയ ക്ലബ് കനീലെടുക്കവും, ചേര്‍ന്ന് പാണത്തൂര്‍ മുതല്‍ ഒടയംചാല്‍ വരെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് കരിക്ക് വിതരണം ചെയ്തു

രാജപുരം: ജെസിഐ ചുള്ളിക്കരയും സൗഹൃദയ ക്ലബ് കനീലെടുക്കവും, ചേര്‍ന്ന് പാണത്തൂര്‍ മുതല്‍ ഒടയംചാല്‍ വരെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് കരിക്ക് വിതരണം ചെയ്തു. പൊരി വെയിലത്ത് ജോലി ചെയ്യുന്ന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, മറ്റു സേവന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് കരിക്ക് വിതരണം നടത്തിയത്. ഷാജി പൂക്കളം, ദീപു, റോണി പോള്‍, കെ.കെ സന്തോഷ് കുമാര്‍ പ്രമോദ് കുമാര്‍.സൗഹൃദ ക്ലബ് പ്രസിഡന്റ് സിജോ കൈമാരില്‍, സെക്രട്ടറി സജി മുതുകാട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിക്ക് വിതരണം ചെയ്തത്.

Leave a Reply