ജീവന്‍ രക്ഷാ മരുന്നു വാഹകരായി കാഞ്ഞങ്ങാട് സോണ്‍ എസ് വൈ എസ് സാന്ത്വന സംഘം


കാഞ്ഞങ്ങാട്:കോവിഡ് 19 വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ പുറത്ത് ഇറങ്ങാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കുള്ള മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും ആവശ്യക്കാരിലേക്ക് എത്തിച്ച് ആശ്വാസമാവുകയാണ് സോണ്‍ എസ് വൈ എസ് സാന്ത്വനം.
ജില്ലക്ക് അകത്തും പുറത്തുമുള്ള ധാരാളം രോഗികള്‍ക്ക് ആയുര്‍വേദ, ഹോമിയോ, അലോപ്പതി മരുന്നുകള്‍ സംസ്ഥാന സാന്ത്വനം വളണ്ടറീമാരുടെയും, ഫയര്‍ഫോഴ്‌സ്, ഹൈവേ പോലീസിന്റെ സഹായത്തോടെ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സോണ്‍ സാന്ത്വനം വളണ്ടറീ വിംഗ് സുസജ്ജമാണ്.
ദിവസക്കൂലി ചെയ്ത് ജീവിക്കുന്നവര്‍ക്കും, അന്നംമുട്ടി റൂമുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കുമുള്ള ഭക്ഷണ കിറ്റുകളും മറ്റു സഹായങ്ങളും കാഞ്ഞങ്ങാട് സോണ്‍ സാന്ത്വനം സമിതിയുടെ കീഴില്‍ വിവിധ നാടുകളില്‍ നടന്നു വരുന്നു.
സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് സയ്യിദ് ജഅഫര്‍ തങ്ങള്‍ മാണിക്കോത്ത്, അബ്ദു സത്താര്‍ പഴയകടപ്പുറം, മഹമൂദ് അംജദി പുഞ്ചാവി, ശിഹാബുദ്ധീന്‍ അഹ്‌സനി പാണത്തൂര്‍,റാശിദ് ഹിമമിബങ്കളം, സുബൈര്‍ പടന്നക്കാട് , നൗഷാദ് ചുള്ളിക്കര, മിഥ്‌ലാജ് ബങ്കളം എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply