
പാണത്തൂര്‍ – കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൊടുംചൂടില്‍ ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇളനീര്‍ നല്‍കി ബി.ജെ.പി പ്രവര്‍ത്തകര്‍.പാണത്തൂരില്‍ കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പനത്തടിയിലെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ഇളനീര്‍ നല്‍കിയത്. നേതാക്കളായ കെ.കെ വേണുഗോപാല്‍, ആര്‍ സൂര്യനാരായണ ഭട്ട്, സുരേഷ് മുന്തന്റെ മൂല ,എം ഷിബു, സുരേഷ്‌കുണ്ടു പ്പള്ളി, ജി.രാമചന്ദ്രന്‍ പി.കൃഷ്ണകുമാര്‍ ,പി.ജെ തങ്കച്ചന്‍, ധനൂപ് ദാമോധരന്‍, ബിനോയി കെ.ടി എന്നിവര്‍ നേതൃത്വം നല്‍കി.