വര്‍ത്തമാനകാല സാഹചര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തിയുമായി മേരി ഫിലിപ്പ് പോത്തനമലയില്‍


രാജപുരം : ഈ കൊറോണക്കാലത്ത് നന്മ പ്രവര്‍ത്തി ചെയ്യുന്ന ധാരാളം ജനങ്ങള്‍ സമൂഹത്തില്‍ ഉണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു പുണ്യ പ്രവര്‍ത്തിക്കാണ് രാജപുരം പോലീസ് സ്റ്റേഷന്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍പ്പെട്ടതും ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖ ബാധിതയുമായ മാലക്കല്ല് ചെരുമ്പച്ചാലിലെ പോത്തനമലയില്‍ മേരി ഫിലിപ്പ്, എന്‍ഡോസള്‍ഫാന്‍ പദ്ധതി പ്രകാരം തനിക്കു ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജപുരം സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്തിന്റെ പക്കല്‍ സംഭാവനയായി നല്‍കുകയായിരുന്നു. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന പലരും ഇന്ന് സഹായിക്കാന്‍ മടിച്ച് നില്ക്കുമ്പോള്‍ ഈ അമ്മയുടെ പ്രസ്തുത പ്രവര്‍ത്തി തികച്ചും മാതൃകാപരം തന്നെ.

Leave a Reply