അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ കരിങ്കല്‍ പാറ

രാജപുരം: അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ കരിങ്കല്‍ പാറ. ഭീതിയോടെ രണ്ട് കുടുംബങ്ങള്‍. ചുള്ളിക്കര വെള്ളരിക്കുണ്ട് പട്ടിക വര്‍ഗ കോളനിയിലെ സി.പി.ഗോപാലന്റെയും ചന്ദ്രന്റെയും കുടുംബങ്ങളാണ് അപകട ഭീതിയില്‍ കഴിയുന്നത്. ഗോപാലന്റെയും ചന്ദ്രന്റെയും വീടിന്റെ മുകള്‍ഭാഗത്തായി മീറ്ററുകള്‍ മാത്രം അകലെയാണ് കൂറ്റന്‍ പാറക്കല്ലുള്ളത്. കഴിഞ്ഞ വര്‍ഷം മഴയില്‍ കല്ലിന് സമീപം വലിയ തോതില്‍ ഉറവ പൊട്ടിയിരുന്നു. ഇതോടെ ഗോപാലന്റെ കുടുംബത്തെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഈ വര്‍ഷവും പാറയുടെ വശങ്ങളില്‍ നിന്നും ഉറവപൊട്ടി. പാറ ഇളകി വീഴുകയോ അടര്‍ന്ന് വരികയോ ചെയ്താല്‍ ഉണ്ടാകുന്ന ദുരന്തം വലുതായിരിക്കും. നിലവില്‍ മഴ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇരു കുടുംബങ്ങളും കഴിയുന്നത്. പാറപൊട്ടിച്ച് നീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് അധികൃതര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കി കാത്തിരിക്കയാണ് കുടുംബങ്ങള്‍.

Leave a Reply