കോവിഡ് വ്യാപനം പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി

രാജപുരം: കോവിഡ് വ്യാപനം പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി. മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്കും ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി.രാജപുരം വ്യാപാരി വ്യവസായി ഏകോപന സമതിയുമായ് സഹകരിച്ചുകൊണ്ട് രാജപുരത്ത് പുതിയതായി ആരംഭിച്ച ബി പോസറ്റീവ് എന്ന കടയുടെയും നേതൃത്വത്തിലാണ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലടക്കം അണുനശീകരണം നടത്തിയത്. പോലീസിന്റെ പ്രത്യേക അനുമതിയോടെ ബുധനാഴ്ച മുതല്‍ മെഡിക്കല്‍ ഷോപ്പുകള്‍തുറക്കും. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയില്ല

Leave a Reply