കള്ളാറില്‍ തെരഞ്ഞെടുപ്പ് ഒരുക്കവുമായി എല്‍ ഡി എഫ്

രാജപുരം : എല്‍.ഡി.എഫ്. കളളാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ യോഗം സി.പി.എം. പനത്തടി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം ടി കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ഒക്ളാവ് കൃഷ്ണന്‍, പി.കെ.രാമചന്ദ്രന്‍, ജോഷി ജോര്‍ജ്, എ.ജെ.തോമസ്, ബി. രത്‌നാകരന്‍ നമ്പ്യാര്‍, എച്ച്.ലക്ഷ്മണ ഭട്ട്, പി.എം.ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply