രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയം തിരുത്തു, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി, സിഐടിയു എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ രാജപുരം പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം സിപിഐഎം ഏരിയാസെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യ്തു. കെ ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. കെ എ പ്രഭാകരന്‍, ജോസ് കൈതമറ്റം എന്നിവര്‍ സംസാരിച്ചു എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.