സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടിയ പൂടംകല്ല് ആസ്പത്രിയിലെ ജീവനക്കാരെയും ഇതിനായി സഹായിച്ച സന്നദ്ധ സംഘടനകളെയും ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു

  • രാജപുരം: സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടിയ പൂടംകല്ല് ആസ്പത്രിയിലെ ജീവനക്കാരെയും ഇതിനായി സഹായിച്ച സന്നദ്ധ സംഘടനകളെയും ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.സുധാകരന്‍, അഡ്വ.കെ.വേണുഗോപാല്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ ലിബിയ, ഡോ. സി.സുകു, ടി.കോരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കോ ഓര്‍ഡിനേറ്റര്‍ ബിനോ.കെ.തോമസ്, നീലാംബരന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply