
കാലിച്ചാനടുക്കം: ശിശു വികസന വകുപ്പ് കാലിച്ചാനടുക്കം അങ്കണവാടിക്ക്‌ന വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്.ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് പി.വി.തങ്കമണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഭൂപേഷ്, എ.സി.മാത്യു, പഞ്ചായത്തംഗം മുസ്തഫ തായന്നൂര്‍, പൊതുമരാമത്ത് അസി.എന്‍ജിനിയര്‍ സി.ബിജു
എ.വി. അനന്തന്‍, ടി.വി.ജയചന്ദ്രന്‍, കെ.വി. ഇന്ദിര എന്നിവര്‍ സംസാരിച്ചു.