ജെസി വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ.ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മാലക്കല്ലില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. കള്ളാര്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനമുണ്ടായ മൂന്ന്, നാല് വാര്‍ഡുകളില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദരിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റ് സണ്ണി ഓണശേരില്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. എന്‍.കെ. മനോജ് കുമാര്‍, സജി എയ്ഞ്ചല്‍, മനോജ് കുര്യാക്കോസ്, റോണി പോള്‍, ബിജു മുണ്ടപുഴ എന്നിവര്‍ സംസാരിച്ചു.