വനവാസി കേന്ദ്രം കര്‍ഷകനെ ആദരിച്ചു

രാജപുരം: സ്ഥലം പാട്ടത്തിനെടുത്ത് വര്‍ഷങ്ങളായി കൃഷി ചെയ്ത് ജീവിക്കുന്ന ആദിവാസി കര്‍ഷകന് ആദരമൊരുക്കി വനവാസി കേന്ദ്രം പ്രവര്‍ത്തകര്‍. പൂടംകല്ല് മുണ്ടമാണിയിലെ എലുമ്പനെയാണ് വനവാസി വികാസ കേന്ദ്രം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി നാരായണന്‍ രാജപുരം ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ സംഘടനാ സെക്രട്ടറി എം ഷിബു പാണത്തൂര്‍, ഗ്രാമ സമിതി പ്രസിഡന്റ് ഹരീഷ് മുണ്ടമാണി, ഗോപാലന്‍, സുര മുണ്ടമാണി, രജീഷ്, സുനീഷ്, രാജു, വിജയന്‍, ശശി എന്നിവര്‍ സംസാരിച്ചു. മൂന്ന് എക്കറോളം വരുന്ന സ്ഥലത്ത് നെല്ല്, കപ്പ, ചോളം, മുത്താറി, പച്ചക്കറികള്‍ തുടങ്ങിയവയാണ് എലുമ്പന്‍ കൃഷി ചെയ്യുന്നത്. പഴയ കാലത്ത് നിലവിലുണ്ടായിരുന്ന പുനം കൃഷി ചെയ്യുന്ന ചുരുക്കം ചില കര്‍ഷകരില്‍ ഒരാള്‍ കൂടിയാണ് എഴുപത് പിന്നിട്ട എലുമ്പന്‍.

Leave a Reply