കള്ളത്തോക്ക് പിടികൂടി

ചുള്ളിക്കര: കാഞ്ഞങ്ങാട് റെയ്ഞ്ചിനു കീഴിലെ ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ നിന്നും വന്യ ജീവികളെ പിടിക്കാന്‍ സൂക്ഷിച്ച കള്ളത്തോക്ക് വനപാലകര്‍ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കാഞ്ഞിരത്തടിയിലെ റബ്ബര്‍ തോട്ടത്തില്‍ പ്രത്യേകം സജ്ജമാക്കിയ കുടുക്കോടു കൂടിയ തോക്ക് വനപാലകര്‍ കണ്ടെടുത്തത്. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി റേഞ്ച് ഓഫീസര്‍ കെ. അഷ്റഫ് അറിയിച്ചു. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. പ്രഭാകരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍. കെ. രാഹുല്‍, എം.പി. അഭിജിത്ത് ,വിജീഷ് അനൂപ്, ശരത്ത് എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply