മലയോരത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് മലയില്‍ ഉരുള്‍പൊട്ടി

രാജപുരം: ഇന്ന് രാവിലെ മുതല്‍ മലയോരത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് മലയില്‍ ഉരുള്‍പൊട്ടി. കല്ലും മണ്ണും മലവെള്ളത്തോടൊപ്പം റോഡിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കുത്തിയൊലിച്ചിറങ്ങി. റോഡരുകില്‍ നിറുത്തിയിട്ടഓട്ടോറിക്ഷ മണ്ണിനടിയിലായി. തലനാരിഴയ്ക്ക് രണ്ട് കുടുംബങ്ങള്‍ രക്ഷപെടുകയായിരുന്നു. ബളാല്‍ രാജപുരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മലവെള്ള പാച്ചിലില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണു. ആളപായം സംഭവിട്ടതായ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാ.

Leave a Reply