രാജപുരം: വികസന കുതിപ്പിനൊരുങ്ങി പനത്തടി പഞ്ചായത്ത്.

വികസന കുതിപ്പിന് തുടക്കമിട്ട് പനത്തടി പഞ്ചായത്ത്. പശ്ചാത്തല വികസന രംഗത്ത് പൂര്‍ത്തിയായ പദ്ധതികളും പുതിയ പ്രവൃത്തികളും മന്ത്രി ഇ.ചന്ദ്രശേഖരന്‍ 20-ന് ഉദ്ഘാടനം ചെയ്യും. പാണത്തൂര്‍-സുള്ള്യ റോഡിന്റെ ഒന്നാംഘട്ട നവീകരണം, കല്ലപ്പള്ളി ഉടിയാറ തടയണ, പാണത്തൂരിലെ പനത്തടി കൃഷിഭവന്‍ കെട്ടിടം, പ്രാന്തര്‍കാവ് ഗവ. യു.പി.സ്‌കൂള്‍ പവലിയന്‍ എന്നിവയാണ് പൂര്‍ത്തിയായ പ്രവൃത്തികള്‍. 20-ന് രാവിലെ 10-നാണ് സ്‌കൂള്‍ പവലിയന്റെ ഉദ്ഘാടനം. ബളാംന്തോട് -ബന്തടുക്ക റോഡ് മെക്കാഡം ടാറിംങിന്റെയും 60 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന ബളാംന്തോട്-മാച്ചിപ്പള്ളി-പനത്തടി റോഡ് പ്രവൃത്തിയുടെയും ഉദ്ഘാടനം രാവിലെ 11-ന് ബളാംന്തോട് നടക്കും. പാണത്തൂരിലെ കൃഷിഭവന്‍ കെട്ടിടം ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. പാണത്തൂര്‍-സുള്ള്യ അന്തസ്സംസ്ഥാന പാതയില്‍ 3.75 കോടി രൂപ ചെലവില്‍ നടത്തുന്ന രണ്ടാംഘട്ട നവീകരണത്തിന്റെയും കല്ലപ്പള്ളി വട്ടോളി-കമ്മാടി റോഡില്‍ പന്നിപ്പാറ തോടിന് നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തിയുടെയും നിര്‍മ്മാണം പൂര്‍ത്തിയായ കല്ലപ്പള്ളി ഉടിയാറ തടയണയുടെയും ഉദ്ഘാടനവും 20-ന് ഉച്ചക്ക് 1.30-ന് കല്ലപ്പള്ളി സ്‌കൂളില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ അധ്യക്ഷത വഹിക്കും.

Leave a Reply