രാജപുരം: മഴ കനത്തതോടെ കുന്നിടിഞ്ഞ് വീണ് കൃഷി നശിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കൂടുതല്‍ മണ്ണിടിയുമോയെന്ന ആശങ്കയില്‍ നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രിയോടെ കോടോം ബേളൂര്‍ പഞ്ചായത്തിലെ പനങ്ങാട് ചെരക്കരപാടി ഉണ്ണിയുടെ കൃഷിയിടമാണ് ശക്തമായ മഴയില്‍ 20 മീറ്ററോളം താഴ്ചയിലുള്ള കമുകിന്‍ തോട്ടത്തിലേക്ക് ഇടിഞ്ഞ് വീണത്. ഉണ്ണിയുടെ സഹോദരന്‍ വിജയന്റെതാണ് കമുകിന്‍ തോട്ടം. കല്ലും മണ്ണും വീണ് നിരവധി കമുകുകളും തെങ്ങുകളും നശിച്ചു. മണ്ണിടഞ്ഞ് താഴ്ന്ന ഭാഗത്തെ റബറുകളും കാട്ടുമരങ്ങളും കടപുഴകി വീണ നിലയിലാണ്. മണ്ണിടിഞ്ഞതിന് സമീപത്ത് നീളത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ ഇതിലൂടെ വെള്ളമിറങ്ങി കൂടതല്‍ മണ്ണിടിയാനാണ് സാധ്യത.