രാജപുരം: കാസര്‍കോടിന് എയിംസ് വേണമെന്നാവശ്യപ്പെട്ട് ജെ.സി.ഐ. ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മാലക്കല്ല് മുതല്‍ രാജപുരം പോസ്റ്റ് ഓഫീസ് വരെ കൂട്ട നടത്തം സംഘടിപ്പിച്ചു. തുടര്‍ന്ന് എയിംസ് ജില്ലയില്‍ അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.
എയിംസ് ജില്ലാ കോ ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ സജി കുരുവിനാവേലി ഫ്ളാഗ് ഓഫ് ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. ബിജു മുണ്ടപ്പുഴ, സജി എയ്ഞ്ചല്‍, എന്‍.കെ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജെ.സി.ഐ.അംഗങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.