രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നും പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികില്‍സ പുന:രാരംഭിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബളാംതോട് വച്ചു നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുപ്രിയ അജിത്ത് അദ്ധ്യക്ഷത വഹിച്ചു.എന്‍.ഐ.ജോയി, എച്ച്.വിഘ്നേശ്വര ഭട്ട്, എസ് .മധുസൂദനന്‍ ,രാധാ സുകുമാരന്‍, എം.ബി. ശാരദ ,സുലേഖ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: രാധാ സുകുമാരന്‍(പ്രസി), എം.ബി.ശാരദ(ജന.സെക്ര).