രാജപുരം: വിമാന യാത്രയ്ക്കിടെ ദേഹാശ്വാസ്ഥ്യം അനുഭവപെട്ട പഞ്ചാബ് സ്വദേശിയായ വയോധികയെ കോവിഡ് ഭീതി മറന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി രക്ഷിച്ച ലണ്ടനില്‍ നഴ്‌സായ ചുള്ളിക്കരയിലെ ഷിന്റു ജോസ്, ഭര്‍ത്താവ് ഷിന്റോ ഉള്ളാട്ടില്‍ എന്നിവരെ ജെസിഐ ചുള്ളിക്കര മെമന്റോ നല്‍കി ആദരിച്ചു. ജെ സി ഐ പ്രസിഡന്റ് സന്തോഷ് ജോസഫ് മെമന്റോ നല്‍കി. ഷിന്റു ജോസ്, ഭര്‍ത്താവ് ഷിന്റോ എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ പിതാവ് സ്റ്റീഫന്‍ ഉള്ളാട്ടില്‍ ഏറ്റുവാങ്ങി. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിജു മുണ്ടപ്പുഴ, മുന്‍ പ്രസിഡന്റുമാരായ കമലാക്ഷന്‍ കൂടുംമ്പൂര്‍, എന്‍.കെ. മനോജ് കുമാര്‍, സജി എയ്ഞ്ചല്‍, സെക്രട്ടറി റോണി പോള്‍, മോഹനന്‍ കുടുംബൂര്‍, രവീന്ദ്രന്‍ കൊട്ടോടി, പ്രദീപ് ആണ്ടുമാലില്‍, ബിനീഷ് ചക്കാലക്കുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു