കോണ്‍ഗ്രസ് സത്യഗ്രഹ സമരം നടത്തി

രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.ഐ.ജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം ഉദ്ഘാടനം ചെയ്തു. എച്ച്.വിഘ്നേശ്വര ഭട്ട്, പി.കെ.പ്രസന്നകുമാര്‍, രാധ സുകുമാരന്‍, സുപ്രിയ അജിത്ത്, കെ.ജെ.ജെയിംസ്, ജോണി തോലംമ്പുഴ, അജി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply