രാജപുരം: കോവിഡ് കാലത്ത് പ്രതിസന്ധിയിലായി സ്വകാര്യബസുകള്‍. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഭീഷണിയും ബസ് പിടിച്ചെടുക്കലുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. എന്ത് ചെയ്യണമെന്നറിയാതെ ബസ്സുടമകള്‍. കോവിഡിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയതോടെ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൊറട്ടോറിയം പ്രഖ്യാപിച്ചും വാഹന നികുതി ഒഴിവാക്കിയും സഹായം ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ചൂഷണം അതിര് വിട്ടിരിക്കയാണെന്നും വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജില്ലയില്‍ ഒരു സ്വകാര്യ ബസ് ഇതിനോടകം ധനകാര്യ സ്ഥാപനം പിടിച്ചെടുത്തതായും ഉടമകള്‍ പറയുന്നു. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ബസ്സുടമകള്‍.