എണ്ണപ്പാറ : സുഭിക്ഷ കേരളം പദ്ധതിയില്‍ കോടോം ബേളൂരില്‍ ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി തുടങ്ങി പഞ്ചായത്തിലെ 3 ബയോ ഫ്‌ളോക്ക് ടാങ്കുകളില്‍ മത്സ്യവിത്ത് നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിന്ദുലേഖ അധ്യക്ഷത വഹിച്ചു. ജോണ്‍ ഒരപ്പാങ്കല്‍ , പി.ജെ.വര്‍ഗ്ഗീസ്, ബിനോയി ആന്റണി , എം.വി.ബേബി, തോമസ് വി.ഡി, സിജു എബ്രയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.