ജന്മദിനത്തില്‍ വായനശാലയ്ക്ക് പുസ്തകം നല്‍കി എസ്എഫ് ഐ നേതാവ്

രാജപുരം:
ജന്മദിനത്തില്‍ വായനശാലയ്ക്ക് പുസ്തകം നല്‍കി എസ്എഫ് ഐ നേതാവ്. സ്‌കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ പുസ്തകങ്ങള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയ്ക്ക് നല്‍കിയാണ് സഹപ്രവര്‍ത്തകരോടൊപ്പം എസ്എഫ് ഐ പനത്തടി ഏരിയ പ്രസിഡന്റ് വി കെ നീരജ് സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം പിറന്നാള്‍ ആഘോഷിച്ചത്. എസ്എഫ് ഐ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു പുസ്തകം ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി സച്ചിന്‍ ഗോപു അധ്യക്ഷനായി. എസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം ശില്പ കോടോം, കെ കെ ജെന്നി, വി പി വിഷ്ണു എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Leave a Reply