സര്‍ക്കാര്‍തലത്തിലും, ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളിലും, വികസനസമിതികളിലും മാധ്യമ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു

രാജപുരം;സര്‍ക്കാര്‍തലത്തിലും, ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളിലും, വികസനസമിതികളിലും മാധ്യമ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ജി ശിവദാസന്‍, ഇ ജി രവി, സജി ചിയേഴ്സ്’, സുരേഷ് കൂക്കള്‍, എം രാജേഷ്, കെ പി നൗഷാദ് എന്നിവര്‍ സംസാരിച്ചു. എം പ്രമോദ് കുമാര്‍ സ്വാഗതവും, സണ്ണി ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എ കെ രാജേന്ദ്രന്‍ (പ്രസിഡന്റ്), ഇ ജി രവി (വൈസ് പ്രസിഡണ്ട്) എം പ്രമോദ് കുമാര്‍ ദീപിക (സെക്രട്ടറി) രാജേഷ് ഓട്ടമല (ജോ സെക്രട്ടറി) രവീന്ദ്രന്‍ കൊട്ടോടി( ട്രഷറര്‍).

Leave a Reply