കൊട്ടോടി ഛത്രപതി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഓഫിസ് ഉദ്ഘാടനം ചെയ്തു

  • രാജപുരം: കൊട്ടോടി ഛത്രപതി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഓഫിസ് ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജയിംസ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സന്ദീപ് മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രോ കബഡി ദേശീയതാരം സാഗര്‍ ബി.കൃഷ്ണ അച്ചേരി, സിനിമ- സീരിയല്‍താരം ശ്രുതി നായര്‍ വേങ്ങയില്‍ എിവര്‍ മുഖ്യാതിഥികളായി. ബാലചന്ദ്രന്‍ കൊട്ടോടി ഉപഹാരസമര്‍പ്പണം നടത്തി. റിട്ട. അധ്യാപകന്‍ ഇ.കുഞ്ഞമ്പു പുസ്തക സമാഹരണ ഉദ്ഘാടനവും വി.എസ്.ഹരികൃഷ്ണന്‍ അംഗത്വവിതരണവും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഹിദ സുലൈമാന്‍, കെ.കുഞ്ഞമ്പു നായര്‍, വി. ശ്രീജിത്ത്, രാജന്‍ ഗ്രാഡിപ്പളള, ടി.ദാമോദരന്‍, കെ.അബ്ദുല്‍ ദാരിമി, വി.ബാലകൃഷ്ണന്‍, എ.നാരായണന്‍ നായര്‍ ചേടിക്കുണ്ട്, ഇ.ബാലകൃഷ്ണന്‍ അടുക്കം, ജോസ് പുതുശേരിക്കാലായില്‍, കെ.രാജേഷ്, എം.ജെ.സോജന്‍, അലാമി പുലിക്കോട്, എം.ബാലകൃഷ്ണന്‍, ടി.ദിവ്യേഷ്, പ്രശാന്ത് മഞ്ഞങ്ങാനം എിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു പായസവിതരണവും നടന്നു.

Leave a Reply