- രാജപുരം: കാസര്‍ഗോഡ് ജില്ലാതല പുല്‍കൃഷി ദിനാചരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ. എന്‍ സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.തീറ്റപ്പുല്‍ വിത്തുകളുടെ വിതരണ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാന്റി അബ്രാഹം നിര്‍വഹിച്ചു. മികച്ച പുല്‍ നോട്ട ഉടമയായ ദീ ചാനായരെ പരിപാടിയില്‍ വച്ച് ആദരിച്ചു. കെ മാധവന്‍, രഘുനാഥന്‍ പിള്ള, ലത അരവിന്ദ്, ഉഷ രാജു, ഡോ. നിര്‍മ്മല്‍ ചാക്കോ, ജോസ് ജയകുമാര്‍, സി.എസ്. പ്രദിപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും അഗത്തി ചീരയുടെ തൈ വിതരണം ചെയ്തു