നന്മയുള്ള മനസ്സ് പുതിയ ലോകം സൃഷ്ടിക്കുന്നു’ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പരിധി കല്‍പ്പിച്ചുകൊണ്ട് മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചു വന്ന കോട്ടയം രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശരി. മാര്‍പാപ്പ പ്രഖ്യാപിച്ച യൗസേപ്പ് വര്‍ഷം രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മാര്‍ ജോസഫ് പണ്ടാരശ്ശരി. ദൈവം വെറുക്കുന്ന അഹങ്കാരവും സ്വാര്‍ത്ഥതയും വെടിഞ്ഞ് സ്വയം ഇടപെടുവാനും മറ്റുള്ളവര്‍ക്ക് നന്മ ചെയ്തു കടന്നു പോകുവാനും ഈ ക്രിസ്മസ് അവസരത്തില്‍ നമുക്ക് കഴിയണം എന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.
തികച്ചും വ്യത്യസ്തമായ ഈ ലോകക്രമത്തില്‍ ജീവിക്കുന്ന എല്ലാ മേഖലകളിലും നാം സ്വയം പര്യാപ്തത കൈവരിക്കണം എന്നും അദ്ദേഹം പറഞ്ഞു. രാജപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. ജിജി കിഴക്കേ പുറത്ത്, റോയി മഴുവഞ്ചേരി കാലായില്‍, ജോണ്‍സണ്‍ തൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 8 മുതല്‍ അടുത്ത വര്‍ഷം ഡിസംബര്‍ എട്ട് വരെ നടക്കുന്ന വിശുദ്ധ യൗസേപ്പ് വര്‍ഷത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു.

Leave a Reply