ഒരുകോടി രൂപയൂടെ വരുമാനമാര്‍ഗ്ഗ പദ്ധതികള്‍ക്ക് തുടക്കമിട്ട് മാസ്സ്

കണ്ണൂര്‍ : കോട്ടയം അതിരുപതയുടെ സാമുഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വിസ് സൊസൈറ്റി കേരളസംസ്ഥാന പിന്നോക്കവിഭാഗകോര്‍പ്പറേഷനുമായി സഹകരിച്ച് ഒരുകോടി രൂപയുടെ വിവിധതരത്തിലുള്ളവരുമാനമാര്‍ഗ്ഗപദ്ധതികളാണ് നടപ്പിലാക്കുന്നത്. തുഛമായപലിശക്ക് പിന്നോക്ക വിഭാഗകോര്‍പ്പറേഷനില്‍നിന്ന് കാസര്‍ഗേഡ് ജില്ലയില്‍ 167- വനിതകള്‍ക്കു, കണ്ണൂര്‍ ജില്ലയില്‍ 123- വനിതകള്‍ക്കുമായുള്ള ഈ പദ്ധതിക്കായി ഒരു കോടി രൂപയാണ് മാസ്സ് ലഭ്യമാക്കുനത്. ഈ പദ്ധതിയുടെ കീഴില്‍ വരുമാനമാര്‍ഗ്ഗത്തിനായി പശുവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, കൃഷി എന്നിവയാണ് പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ഉത്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വനിച്ചു. സഹായമെത്രന്‍മാരയ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, വികാരിജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ബറുമറിയം പാസ്റ്ററല്‍സെന്റര്‍ ഡയറക്റ്റര്‍ റവ. ഫാ. ജോസ് നെടുങ്ങാട്ട്, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, മാസ്സ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, അബ്രാഹം ഉള്ളാടപ്പുള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply