കെ.സി.സി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്‌നായി തോമാ ദിനം ആചരിച്ചു.


രാജപുരം: എ.ഡി 345 മാര്‍ച്ച് 7-ന് ക്‌നായി തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊട്ടങ്ങല്ലൂരിലേക്കു നടന്ന ചരിത്രപ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (കെ.സി.സി ) രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ഞായറാഴ്ച രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ ‘ക് നായി തോമാ ദിനാചരണം ‘ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മാത്യൂ പൂഴിക്കാല പതാക ഉയര്‍ത്തി. ഫോറോനാ വികാരി റവ.ഫാ. ജോര്‍ജ്ജ് പുതുപറമ്പില്‍, റവ.ഫാ. ബൈജു കളപ്പുരയ്ക്കല്‍ ഇടവക സമൂഹം, യൂണിറ്റ് ഭാരവാഹികള്‍ , എന്നിവര്‍, ക്‌നായി തോമാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Leave a Reply