കേരള വനം വന്യജീവി വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്ത് വന- ജല ദിനാചരണം നടത്തി.

കേരള വനം വന്യജീവി വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്ത് വന- ജല ദിനാചരണം നടത്തി. പനത്തടി പഞ്ചായത്തംഗം പി.കെ. സൗമ്യ മോൾ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിസന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സി.ആർ.ബിജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ആർ.കെ.രാഹുൽ, എസ്. പുഷ്പാവതി, കെ.വി. അരുൺ, സിനി ടി.എം, മാധ്യമ പ്രവർത്തകൻ ര വീന്ദ്രൻ കൊട്ടോടി, വന സംരക്ഷണ സമിതി നിർവ്വാഹക സമിതിയംഗങ്ങളായ എം.കെ.സുരേഷ്, എം.ബാലകൃഷ്ണൻ നായർ, പി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. നീർച്ചാലുകളുടെ ശുചീകരണം, തടയണ നിർമ്മാണം, പ്ലാസ്റ്റിക്ക് – മാലിന്യ നിർമാർജനം, ജല സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.

Leave a Reply