മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മഴവെളള സംഭരണിനിര്‍മ്മിച്ചു നല്‍കിയതിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു

രാജപുരം:കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി(മാസ്സ്) ചെന്നെയിലെ ഓസ്േട്രലിയായിലെ കോണ്‍സുലേറ്റ് ജനറലിന്റെ ധനസഹായത്തോടെ കാസര്‍ഗോഡ് ജില്ലയിലെ കളളാര്‍ ഗ്രാമപഞ്ചായത്തിലുളള 16 കുടുംബങ്ങള്‍ക്ക് 10,000ലിറ്റര്‍ വീതം സംഭരണശേഷിയുളള മഴവെളള സംഭരണിനിര്‍മ്മിച്ചു നല്‍കിയതിന്റെ ഉദ്ഘാടനകര്‍മ്മം ചുളളിക്കര ഇടവകയിലെ മാസ്സ് അംഗമായ വെട്ടംതടത്തില്‍ സാലി പീറ്ററിന്റെ ഭവനത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരിയില്‍ നിര്‍വഹിച്ചു. മാസ്സ് ഡയറക്ടര്‍ ഫാ.മാത്യു വലിയപുത്തന്‍പുരയില്‍ ആമുഖ സംഭാഷണം നടത്തി. ചടങ്ങില്‍ ചുളളിക്കര പളളിവികാരി ഫാ.ഫിലിപ്പ് ആനിമൂട്ടില്‍, പടിമരുത് വികാരി ഫാ.തോമസ് ചക്കാനിക്കുന്നേല്‍ ,മേഘലകോടിനേറ്റര്‍ ആന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. സി.അഡൈ്വസര്‍ സിസ്റ്റര്‍ സ്നേഹ നന്ദിയും പറഞ്ഞു.

Leave a Reply