ഡൊമിസിലിയറി കെയർ സെന്ററിലേക്ക് 10 ബെഡ്ഡുകൾക്കുള്ള തുക നൽകി ദൂർഗാ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പൂടംകല്ലിലെ എം.ശശീന്ദ്രൻ മാതൃകയായി

പൂടംകല്ല്: കള്ളാർ ഗ്രാമപഞ്ചായത്ത് ഡൊമിസിലിയറി കോവിഡ് കെയർ സെന്ററിലേക്ക് 10 ബെഡ്ഡുകൾക്കുള്ള തുക നൽകി ദൂർഗാ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പൂടംകല്ലിലെ എം.ശശീന്ദ്രൻ മാതൃകയായി. പൂടംകല്ല് സ്വദേശി എം.ശശീന്ദ്രനാണ് തുക സംഭാവനയായി നൽകിയത്. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.നാരായണൻ തുക ഏറ്റുവാങ്ങി. കെപിഎസ് ടി എ അധ്യാപക സംഘടനയിൽ പ്രവർത്തിക്കുന്ന ശശീന്ദ്രൻ കോവിഡ് പ്രതിരോധത്തിനുള്ള മാഷ് പ്രവർത്തനത്തിലും സജീവമാണ്.

Leave a Reply