
കനത്ത കാറ്റിൽ കൊട്ടോടി ബാലംപള്ളയിലെ കെ.കൃഷ്ണന്റെ അൻപതോളം കുലച്ച നേന്ത്രവാഴകൾ നിലംപൊത്തി.
കള്ളാർ അഞ്ചാലയിൽ വൈദ്യുതി ലൈനിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
പൂടംകല്ല് : ഇന്നലെ രാത്രിയിലുണ്ടായ കനത്ത കാറ്റിൽ കൊട്ടോടി ബാലംപള്ളയിൽ കെ.കൃഷ്ണന്റെ അൻപതോളം കുലച്ച നേന്ത്രവാഴകൾ നിലംപൊത്തി. പല സ്ഥലങ്ങളിലും കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കള്ളാർ – ആടകം റോഡിൽ അഞ്ചാലയിൽ വൈദ്യുതി ലൈനിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. നായ്ക്കയം സ്കൂളിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞ് വീണത് ഗതാഗതത്തിന് ബുദ്ധിമുട്ടായി.