രാജപുരം: പോലിസിന്റെ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ വാഹനങ്ങളിൽ വ്യാജ പ്രസ് സ്റ്റിക്കർ പതിച്ച് യാത്ര ചെയ്യുന്നത് ജില്ലയിൽ പതിവാകുന്നു. ലോക് ഡൗൺ കാലത്തെ കർശന പരിശോധനയിൽ നിന്നും രക്ഷപ്പെടാനും സത്യവാങ്മൂലമോ പാസോ ഇല്ലാതെ യാത്ര ചെയ്യാനാണ് ഇത്തരത്തിൽ വ്യാജ സ്റ്റിക്കർ പതിക്കുന്നത്. ബൈക്ക്, കാർ, ഓട്ടോ റിക്ഷ എന്നിവയിലാണ് വ്യാജ സ്റ്റിക്കർ പതിച്ച് കാണുന്നത്. മാധ്യമ പ്രവർത്തകർ ആണെന്ന പരിഗണന വച്ചാണ് പോലീസ് ഇത്തരം വാഹനങ്ങളെ കടത്തിവിടുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. പ്രസ് സ്റ്റിക്കർ പതിച്ചത്തുന്ന വാഹനങ്ങളുടെ രേവകൾ, പത്ര ഉടമകൾ, അല്ലെങ്കിൽ അതത് പ്രസ് ഫോറം , പ്രസ് ക്ലബ് എന്നിവ നൽകുന്ന തിരിച്ചറിയൽ കാർഡ് എന്നിവ വിശദമായി പരിശോധിക്കാൻ പോലീസ് തയാറാകണം. ഇത്തരം വാഹനങ്ങൾ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും സൂചനയുണ്ട്.