കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു ക്വിന്റൽ പച്ചക്കപ്പ നൽകി പനത്തടിയിലെ പൊതുപ്രവർത്തകർ

കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു ക്വിന്റൽ പച്ചക്കപ്പ നൽകി പനത്തടിയിലെ പൊതുപ്രവർത്തകർ

പൂടംകല്ല്: പനത്തടി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലെ കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു ക്വിന്റൽ പച്ചകപ്പ നൽകി പാണത്തൂരിലെ പൊതുപ്രവർത്തകർ മാതൃകയായി. വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം.ഷിബു, ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി എം.കെ.സുരേഷ് എന്നിവരാണ് കഴിഞ്ഞ കോവിഡ് കാലത്ത് ഇവർ സ്വന്തമായി കൃഷി ചെയ്ത പച്ചക്കപ്പ കമ്യൂണിറ്റി കിച്ചണ് നൽകി മാതൃകയായത്. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, പനത്തടി കമ്യൂണിറ്റി കിച്ചൺ ചെയർമാനും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കെ.കെ.വേണുഗോപാൽ, പഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണൻ എന്നിവർ കപ്പ ഏറ്റുവാങ്ങി.

Leave a Reply