ഉദയപുരം തടിയംവളപ്പിൽ നിന്നും എക്സൈസ് സംഘം 325 ലിറ്റർ വാഷ് പിടികൂടി

ഉദയപുരം തടിയംവളപ്പിൽ നിന്നും
എക്സൈസ് സംഘം 325 ലിറ്റർ വാഷ് പിടികൂടി

പൂടംകല്ല്. മലയോരത്ത് വ്യാജവാറ്റും , കർണാടക വിദേശ മദ്യവിൽപ്പനയും വർധിതോടെ പരിശോധന ശക്തമാക്കി എക്സൈസ് സംഘം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ബാറുകളും ബിവറേജുകളും അടച്ചതോടെ അനധികൃതമായി വ്യാജവാറ്റു നിർമാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരങ്ങളെ തുടർന്ന് ഇന്നലെ
ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറും സംഘവും നടത്തിയ പരിശോധനയിൽ ഉദയപുരം തടിയൻ വളപ്പിൽ നിന്നും വാഷും ഉപകരണങ്ങളും പിടിച്ചെടുത്തു. 325 ലിറ്റർ വാഷ് ആണ് കണ്ടെത്തിയത്. തടിയംവളപ്പ് കോട്ടക്കുന്നിലെ മണി (40) നെതിരെ കേസെടുത്തു.
പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പരിശോധന സംഘത്തിൽ ഹോസ്ദൂർ ഗ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.പി.സുനീഷ് മോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജോസഫ് അഗസ്റ്റിൻ, എം.എം.അഖിലേഷ്, ജിഷാദ് ശങ്കർ എന്നിവർ സംബന്ധിച്ചു.

Leave a Reply