റാണിപുരത്ത് വീണ്ടും കാട്ടാനശല്യം:
കൃഷികൾ നശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് ആനകൾ ഇറങ്ങിയത്
പൂടംകല്ല്: റാണിപുരത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു. റാണിപുരം, പന്തിക്കാൽ ഭാഗങ്ങളിലാണ്
ഇന്നലെ രാത്രി ആനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചത്. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന്റെ കൃഷിയിടത്തിലാണ് ആനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനത്തടി -റാണിപുരം റോഡിൽ കാട്ടാനകൾ ഇറങ്ങി റോഡിന്റെ ക്രാഷ് ഗാർഡുകൾ നശിപ്പിച്ചിരുന്നു