കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി കള്ളാർ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 8 വാഹനങ്ങൾ വിട്ടു നൽകി
പൂടംകല്ല്: കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി കള്ളാർ പഞ്ചായത്തിന്റെ കോവിസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 8 വാഹനങ്ങൾ വിട്ടു നൽകി. മണ്ഡലം പ്രസിഡന്റ് ഷാജി ചാരാത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് വാഹനങ്ങളുടെ താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഗീത, സന്തോഷ് വി ചാക്കോ , പഞ്ചായത്തംഗങ്ങളായ വനജ ഐത്തു , ജോസ് പുതുശേരിക്കാല, സെക്രട്ടറി ജോസഫ് ചാക്കോ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് മുണ്ടമാണി എന്നിവർ പ്രസംഗിച്ചു.