കോവിഡ് ബാധിച്ച് മരണമടഞ്ഞ എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്റെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി മാതൃകയായി

കോവിഡ് ബാധിച്ച് മരണമടഞ്ഞ എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്റെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി മാതൃകയായി

പൂടംകല്ല്: കോവിഡ് ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞ കാലിച്ചനടുക്കം എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്‍ (91) മൃതദേഹം രാത്രി തന്നെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍
സംസ്‌കാരം നടത്തി മാതൃകയായി.
വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു
ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൗകര്യം ഇല്ലാത്തതിനാല്‍ രാത്രിതന്നെ മൃതദേഹം മാറ്റാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ ബന്ധുക്കള്‍ ഡി വൈ എഫ് ഐ ക്കാരെ വിവരം അറിയിക്കുകയും രാത്രി തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു…
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സാംസ്‌കരത്തിന് ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ എം.വി.ജഗന്നാഥ്, കാലിച്ചാനടുക്കം മേഖല സെക്രട്ടറി വി.സജിത്ത്, മുന്‍ ജില്ലാ കമ്മിറ്റി അംഗം മധു കോളിയാര്‍, നിശാന്ത് നേരോത്ത്,പ്രമോദ് മുണ്ടിയാനം,സനല്‍ വെങ്ങച്ചേരി, മധു എരളാല്‍, സുജില്‍, സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി രാത്രി 3മണിയോടുകൂടിയാണ് സംസ്‌കാരം കഴിഞ്ഞത്. രാവിലെ അട്ടക്കണ്ടം അബ്രോസദന്‍ വൃദ്ധമന്ദിരത്തില്‍ മരണമടഞ്ഞ നാരായണന്‍ എന്നവരുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തിയിരുന്നു.

Leave a Reply