വനം വകുപ്പും, ഓട്ടമല വന സംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100 കുടുംബങ്ങൾക്ക് മാസ്ക്ക് , സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു
പൂടംകല്ല്: വനം വകുപ്പും, ഓട്ടമല വനസംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100 കുടുംബങ്ങൾക്ക് മാസ്ക്ക് , സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. വനം പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബി എഫ് ഒ കെ.വി.അരുൺ , ഓട്ടമല വന സംരക്ഷണ സമിതി പ്രസിഡണ്ട് എം.ബാലകൃഷ്ണൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അഭിജിത്ത്, പുഷ്പാവതി, വനസംരക്ഷണ സമിതി അംഗങ്ങളായ
ജി.കമലഹാസൻ , ലളിതകുമാരി
ജനാർദ്ദനൻ, ജയ സുരേഷ്, വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു.