പൂടംകല്ല് – ചിറങ്കടവ് റോഡ് കരാർ റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച സ്റ്റാറ്റസ് മാർച്ച്‌ തരംഗമായി

പൂടംകല്ല് – ചിറങ്കടവ് റോഡ് കരാർ റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച സ്റ്റാറ്റസ് മാർച്ച്‌ തരംഗമായി

പൂടംകല്ല് : കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് ചിറങ്കടവ് വരെയുള്ള ടാറിങ് കരാർ റദാക്കിയതിലുള്ള പ്രതിഷേധം ശക്തമാകുന്നു. സ്റ്റാറ്റസ് മാർച്ച്‌ എന്നൊരു വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നാട്ടിൽ ഭൂരിപക്ഷം പ്രതിഷേധത്തിൽ പേരും പങ്കാളികളായി.
യൂത്ത് കോൺഗ്രസ്‌ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധം മറ്റു യൂണിറ്റുകളും മണ്ഡലം കമ്മിറ്റിയും ഏറ്റെടുത്തതോടെ വലിയ പ്രതിഷേധ സമരമായി മാറുകയായിരുന്നു ,
എംഎൽഎ യെയും ഇടതുപക്ഷത്തെയും സംഭധിച്ചെടുത്തോളം വലിയ തിരിച്ചടിയാണ് പ്രസ്തുത കരാർ റദ്ദാക്കൽ നടപടി. സംയമനം കൈവിടാതെ, സാമൂഹികവസ്ഥ തിരിച്ചറിഞ്ഞ് മാതൃകപരമായ പ്രതിഷേധ പ്രകടനം നടത്തിയതിനു യൂത്ത് കോൺഗ്രസ് നേതാക്കളെ പഞ്ചായത് പ്രസിഡന്റ്‌ ടി. കെ നാരായണൻ അഭിനന്ദിച്ചു.
യൂത്ത് കോൺഗ്രസ്‌ തുടങ്ങിവച്ച പ്രതിഷേധ സമരം കള്ളാർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാജി ചാരാത്ത് സ്വാഗതം ചെയ്തു. ഇതൊരു തുടക്കം മാത്രമാണെന്നും, തുടർന്നും വലിയ രീതിയിലുള്ള സമരങ്ങൾക്ക് കോൺഗ്രസ് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ താരംഗമായ സ്റ്റാറ്റസ് മാർച്ച്‌ ആഹ്വനം ചെയ്ത യൂത്ത് കോൺഗ്രസ് രാജപുരം യൂണിറ്റ് പ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസ്, ജില്ല പ്രസിഡന്റ്‌ ബി.പി.പ്രദീപ്‌ കുമാർ എന്നിവരും പ്രവർത്തകർക്ക് പിന്തുണയുമായെത്തി

അതേസമയം ചെറിയ രീതിയിൽ തുടങ്ങിവച്ച സമരം വേഗത്തിൽ ജനങ്ങൾ ഏറ്റെടുത്തത്തിൽ സന്തോഷമുണ്ടെന്ന് യൂത്ത് കോൺഗ്രസ് രാജപുരം യൂണിറ്റ് പ്രസിഡന്റ്‌ സ്വരുൺ സൈമൺ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാടിലെ പൊതുജനം ഇടതുപക്ഷത്തിന്റെ അടിമകളാണ് എന്ന വിചാരം ഭരണാധികാരികൾ തിരുത്തണമെന്നും, ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി നിഥുൻ വേങ്ങയിൽ പ്രസ്താവിച്ചു.

Leave a Reply